About Newman L.P. School
A legacy of love, learning, and service since 1973
വിദ്യാലയത്തിന്റെ ആരംഭവും പാരമ്പര്യവും
അരനൂറ്റാണ്ടിന്റെ ചരിത്രം ഉറങ്ങുന്ന ഇടുക്കി എൽ.പി. സ്കൂളിന്റെ ആരംഭം ഒരു ദൈവാനുഗ്രഹമാണ്. ഇടുക്കി ഡാമിന്റെ നിർമ്മാണത്തോടനുബന്ധിച്ച് 1973-ൽ വിദ്യാഭ്യാസം ആവശ്യമെന്ന ജനതയുടെ പ്രാർത്ഥന കേട്ടു സി.എം.സി. സഭയുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കപ്പെട്ടു. ആദ്യം ഇംഗ്ലീഷ് മീഡിയം നഴ്സറി ക്ലാസ് ആരംഭിച്ചെങ്കിലും പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം മലയാളം മീഡിയം എൽ.പി. സ്കൂളായി വികസിച്ചു. തുടക്കത്തിൽ ഇടുക്കി പള്ളിയിൽ ക്ലാസുകൾ നടത്തി, പിന്നീട് സ്‌കൂൾ കെട്ടിടം ബഹുമാനപ്പെട്ട അച്ചന്മാരുടെയും സിസ്റ്റേഴ്‌സിൻറെയും സഹകരണത്താൽ നിർമിക്കപ്പെട്ടു. കാലത്തിന്റെയും കാലാവസ്ഥയുടെയും വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടുള്ള ഈ വിദ്യാലയത്തിന്റെ യാത്ര സമ്പന്നമായ ചരിത്രത്തിന്റെയും ത്യാഗങ്ങളുടെയും തെളിവാണ്. ഇന്ന്, ഈ വിദ്യാലയം അക്ഷരലോകത്ത് ഇടുക്കിയുടെ അതിഥിയായി പത്തൊൻപതാം പടവിൽ എത്തിച്ചേർന്നിരിക്കുന്നു.
Founding Story & Heritage
The history of Newman L.P. School, Idukki, began in 1973 amidst the massive transformation brought by the construction of the iconic Idukki Arch Dam. As migrant workers and officials from different parts of the state and abroad settled nearby, the lack of educational facilities prompted the C.M.C. sisters to initiate schooling. Despite limited infrastructure and difficult terrain, the school was launched with nursery and primary classes, initially in English medium. Over time, it evolved into a Malayalam medium aided school. Dedicated sisters, teachers, and clergy, including Rev. Fr. Thomas Malekkudy, played key roles in constructing the school and nurturing generations of students. This institution stands today as a monument to divine providence, hard work, and visionary leadership.
ആത്മീയ മാർഗദർശകർ
Inspiration Behind Our Mission
സെന്റ് ജോൺ ഹെൻറി ന്യൂമാൻ
ബ്രിട്ടനിലെ പ്രശസ്തമായ ധാർമ്മികചിന്തകനും വിദ്യാഭ്യാസ പണ്ഡിതനുമായ സെയിന്റ് ജോൺ ഹെൻറി ന്യൂമാൻ, പൂർണ്ണവികസനമായ വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകി.
An English theologian and educator, Newman emphasized the value of holistic education—mind, heart, and soul.
സെന്റ് കുര്യാക്കോസ് എലിയാസ് ചാവറ
സി.എം.ഐ. സന്യാസ സഭയുടെ സ്ഥാപകനായ കുര്യാക്കോസ് എലിയാസ് ചാവറ, കേരളത്തിലെ വിദ്യാഭ്യാസ വിപ്ലവത്തിന് അടിസ്ഥാനം കെട്ടിപ്പടുത്തവനാണ്.
Founder of C.M.I. and pioneer of education and social reform in Kerala. His vision laid the foundation for value-based schooling.
സെന്റ് യൂഫ്രാസിയ എലുവത്തിങ്ങൽ
ആത്മാർഥതയും പ്രാർത്ഥനയും നിറഞ്ഞ ജീവിതം നയിച്ച സെയിന്റ് യൂഫ്രാസിയ ടീച്ചർ, സി.എം.സി. സമൂഹത്തിന്റെയും വിദ്യാർത്ഥികളുടെയും മാതൃകയാണ്.
Known as the “Praying Mother”, her life of simplicity, prayer, and service continues to inspire the C.M.C. Sisters and generations of students.
Vision
We envision shaping compassionate and curious learners equipped to thrive in a dynamic world, grounded in values and creativity.
ദർശനം
സമഗ്ര വളർച്ച അർജിച്ച് കുടുംബത്തിനും രാഷ്ട്രത്തിനും അനുഗ്രഹമാകുന്ന തലമുറകളെ വാർത്തെടുക്കുക.
Mission
Newman Lower Primary School provides a nurturing environment that fosters early childhood development and a strong educational foundation.
ദൗത്യം
ബൗദ്ധികവും ആത്മീയവുമായ വിജ്ഞാനം പകർന്ന് പക്വതയുള്ള വ്യക്തികളായി സത്യത്തിന്റെ പൂർണതയിലേക്ക് നടത്തുവാൻ കുരുന്നുകളെ പ്രാപ്തരാക്കുക.